ദേശീയ സിനിമാ ദിനമായ ഒക്ടോബർ 13ന് പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരം ഒരുങ്ങുന്നു. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യം എമ്പാടുമുള്ള 4000 സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാണ്.
മൾട്ടിപ്ലക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ് സിനിപോളീസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റി പ്രയ്‌ഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് ഓഫർ ലഭിക്കുക. ബുക്ക് മൈ ഷോ, പേ ടി എം തുടങ്ങിയ സിനിമ ബുക്കിംഗ് ആപ്പുകളിൽ ഓഫർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഒക്ടോബർ 13ന് ഏത് സമയത്തും ഓഫർ ലഭിക്കും. ബുക്കിംഗ് ആപ്പുകളിൽ 99 രൂപയ്ക്ക് പുറമേ അധിക ബുക്കിംഗ് ചാർജ് ഉണ്ടായിരിക്കും. തിയേറ്ററിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് തന്നെ ടിക്കറ്റ് എടുക്കാം. എന്നാൽ ഐമാക്സ്, ഫോർഡിഎക്സ്, റീ ക്ലൈനർ തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾക്ക് ഓഫർ ലഭിക്കുന്നതല്ല.
