വർത്തമാനകാല ജീവിതത്തിൽ ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറെയാണന്ന് പി .ഉബൈദുള്ള എംഎൽഎ .കെ പി എസ് ടി എ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറിയ ക്ലാസുകളിൽ തന്നെ കുട്ടികളിൽ ഗാന്ധിയൻ ആശയങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യം വർധിപ്പിക്കാൻ സഹായിക്കും.ലോക ജനത ഗാന്ധിയൻ ആദർശങ്ങൾ മാതൃകയാക്കുകയാണ്.
സ്വദേശ് മെഗാ ക്വിസ് മത്സരത്തിന്റെ സമ്മാനദാനം കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൽ മജീദ് നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഇ. ഉമേഷ് കുമാർ ,സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. വിനോദ് കുമാർ ,സിപി മോഹനൻ ,ഷൈൻ പി ജോസ് ,കെ ബിജു,വി പി മുഹമ്മദ്, പി.എം. ജോസഫ്,എം പി മുഹമ്മദ്, രഞ്ജിത്ത് വലിയാത്ര, കെ.സുഭാഷ്,സിപി ഷറഫുദ്ദീൻ,ബിനുപ്കുമാർ ,പ്രജിത് കുമാർ ,സി എസ് മനോജ്, എൻ അബ്ദുള്ള എന്നിവർ സംസാരിച്ചു.പി കെ ശശികുമാർ ,കെ പി പ്രശാന്ത്,ഹമീദ് വേങ്ങര,ഹാരിസ് ബാബു,ടിവി സജിൽ കുമാർ ,മുഹമ്മദ് മുസ്തഫ,രഞ്ജിത്ത് അടാട്ട്,റിയാസ് വി എന്നിവർ നേതൃത്വം നൽകി.
