കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ കേൾവിക്കുറവും

ഉയര്‍ന്ന കൊളസ്ട്രോൾ പലരുടെയും ജീവിതത്തില്‍ ഒരു വില്ലനായി മാറിക്കഴിഞ്ഞു.  കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 

ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേള്‍വിക്കുറവ് വരാം. ഇത് ആദ്യ സൂചനയല്ലെങ്കിലും, നിങ്ങള്‍ക്ക് എന്തെങ്കിലും ശ്രവണ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

അവഗണിച്ചാല്‍ നിങ്ങളുടെ കേള്‍വിശക്തി കാലക്രമേണ വഷളായേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ താഴെ പറയുന്നു.

ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചര്‍മ്മത്തില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള വളര്‍ച്ച ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം. അതുപോലെ കണ്ണിന്റെ മൂലകളില്‍, കൈ രേഖയില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്‌ട്രോള്‍ അടിയാം. ഇവിടെയൊക്കെ കാണുന്ന തടിപ്പും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.

കൊളസ്ട്രോള്‍ കൂടുമ്ബോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *