36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനായി 2016 ൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പിട്ട കരാറിലെ നാലാം ബാച്ച് ഇന്ത്യയിലെത്തി . മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തിയത്. യുഎഇയില്‍ നിന്ന് ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് പറന്നത്.മൂന്ന് വിമാനങ്ങള്‍ കൂടി എത്തിയതോടെ റഫാല്‍ വിമാനങ്ങളുടെ എണ്ണം 14 ആയി.
ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എത്തിച്ചിരുന്നു.
രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങള്‍ കഴിഞ്ഞ നവംബറിലും എത്തി. ഈ വര്‍ഷം ജനുവരിയിലാണ് മൂന്നാം ബാച്ചില്‍ മൂന്ന് വിമാനങ്ങള്‍ എത്തിയത്. ഈ മാസം അവസനം അഞ്ച് വിമാനങ്ങള്‍ കൂടി ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറും.
