കരിയറിന് കരുത്തേകാം പ്രോത്സാഹയുടെ പ്രോത്സാഹനത്തിലൂടെ


ഒരു രാജ്യത്തെ സമ്പന്നമാക്കുന്നത് എന്താണ്? അമൂല്യ ലോഹങ്ങളും പെട്രോളിയവും കുഴിച്ചെടുക്കുന്ന ഖനികള്‍, അല്ലെങ്കില്‍ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങള്‍ എന്നൊക്കെയാണ് ഉത്തരമെങ്കില്‍ തെറ്റി. സമ്പത്ത് ഉല്പാദിപ്പിക്കുവാനുള്ള ജനങ്ങളുടെ കഴിവാണ് ഒരു രാജ്യത്തെ യഥാര്‍ത്ഥത്തില്‍ സമ്പന്നമാക്കുന്നത്. മാനവ വിഭവശേഷി എന്ന് ഈ സമ്പത്തിനെ വിളിക്കുന്നു. ഇന്നത്തെ കോര്‍പ്പറേറ്റ് യുഗത്തില്‍ മാനവവിഭവ ശേഷിയുടെ വികസനത്തിനുള്ള സാധ്യതകള്‍ അനന്തമാണ്. പ്രത്യേകിച്ചും ജനസംഖ്യയില്‍ ഒന്നാമതുള്ള നമ്മുടെ രാജ്യത്തില്‍. ഈ തിരിച്ചറിവാണ് കൃഷ്ണാനന്ദിനെ പ്രോത്സാഹ മൈന്‍ഡ് സൊല്യൂഷന്‍സിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്.

KRISHNANAND R ( Founder 2019)

സാങ്കേതികവിദ്യ ശരവേഗത്തില്‍ കുതിച്ചു പായുന്ന ഇക്കാലത്ത് കോര്‍പ്പറേറ്റ് കിടമത്സരങ്ങളെ അതിജീവിക്കുവാന്‍ പൊതു-സ്വകാര്യമേഖലാ സ്ഥാപനങ്ങളെ പ്രാപ്തരാക്കുകയാണ് പ്രോത്സാഹയുടെ ലക്ഷ്യം. ഇതിനുവേണ്ട നൂതനമായ സ്‌കില്ലുകള്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തിപരിചയമുള്ള വിദഗ്ധര്‍ പ്രോത്സാഹയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു. അതോടൊപ്പം തൊഴില്‍മേഖലയ്ക്കനുസരിച്ച് സ്വന്തം കഴിവുകളുടെ മൂര്‍ച്ച കൂട്ടാനാഗ്രഹിക്കുന്നവര്‍ക്കും പ്രോത്സാഹയുടെ സഹായം തേടാം.

‘പുതുതായി പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കും ജോലിയില്‍ പ്രവേശിച്ചവര്‍ക്കും കരിയര്‍ ഭദ്രമാക്കാനും തെരഞ്ഞെടുത്ത കരിയറില്‍ വിജയം കൈവരിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും സ്‌കില്ലുകളും ഞങ്ങള്‍ നല്‍കുന്നു.നിങ്ങളുടെ പ്രൊഫസര്‍മാര്‍ പറഞ്ഞു നിര്‍ത്തിയയിടത്തു നിന്നാണ് ഞങ്ങള്‍ പറഞ്ഞു തുടങ്ങുന്നത്”, കൃഷ്ണാനന്ദ് പറയുന്നു.

K. PREMARAJAN (Director and owner from August 2023)

സാധാരണ മോട്ടിവേഷണല്‍/ സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് പ്രോത്സാഹ സ്വീകരിച്ചിരിക്കുന്നത്. കരിയറില്‍ ശോഭിക്കുന്നതിനു വേണ്ട ഇന്റര്‍വ്യൂ തയ്യാറെടുപ്പ് മുതല്‍ പ്രത്യേക നൈപുണ്യവികസനം വരെയുള്ള സമഗ്രമായ പരിശീലനം പ്രോത്സാഹ ഒരുക്കിയിരിക്കുന്നു. പ്രോത്സാഹയുടെ വെബിനാറുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഇത് ശരിവയ്ക്കുന്നുമുണ്ട്.

കോര്‍പ്പറേറ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹയുടെ കോച്ചിംഗ് പാക്കേജുകളില്‍ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുവാനും ആവശ്യത്തിനനുസരിച്ച് പരിഷ്‌കരിക്കുവാനും സൗകര്യമുണ്ട്. ഇതിനുപുറമെ ആവശ്യപ്പെടുന്ന വിഷയത്തില്‍ ക്ലാസുകള്‍ നല്‍കുവാനും പ്രോത്സാഹ പര്യാപ്തമാണ്. വ്യക്തിഗത ക്ലാസുകള്‍ ഓണ്‍ലൈനായി ലഭിക്കും. ഇതിന് മിതമായ നിരക്കേ ഈടാക്കുന്നുള്ളൂ.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ തൊഴിലവസരങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കുവാനും പ്രോത്സാഹ പരിശ്രമിക്കുന്നുണ്ട്. 2019ല്‍ ആരംഭിച്ച ഈ അക്കാഡമി ലോക്ക് ഡൗണിനെത്തുടര്‍ന്ന് മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടവരെ സഹായിച്ചു കൊണ്ടാണ് അനേകം ചെറുകിട സംരംഭങ്ങളെ പിഴുതെറിഞ്ഞ കോവിഡ് കാലത്തെ അതിജീവിച്ചത്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോത്സാഹയുടെ ഡയറക്ടര്‍ പ്രേംരാജാണ്. കൊല്ലത്താണ് ഇദ്ദേഹത്തിന്റെ ഓഫീസ്. ദുബായിലും പുതിയൊരു ശാഖ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് പ്രോത്സാഹ ഇപ്പോള്‍.

Mobile : 9566192251, 6381275871
Email ID: [email protected]

Leave a Reply

Your email address will not be published. Required fields are marked *