നിയമസഭാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കര്‍ എന്‍ ഷംസീര്‍. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു.
ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്ബിയപ്പോള്‍ തീര്‍ന്നു.സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ക്കും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഭക്ഷണം ലഭിച്ചില്ല. 20 മിനിട്ടോളം കാത്തുനിന്ന സ്പീക്കറും സംഘവും ഒടുവില്‍ പഴവും പായസവും മാത്രം കഴിച്ചു മടങ്ങി. അതേസമയം മിത്ത് വിവാദത്തില്‍ കുടുങ്ങിയ ഷംസീറിനെ ട്രോളാനായി കാത്തുനിന്ന ട്രോളന്മാര്ക്ക് ഇത് ചാകരയായി. ഗണപതിക്ക് വെക്കാത്തതിനാല്‍ ആണ് ഷംസീറിന് സദ്യ കിട്ടാത്തതെന്നാണ് പലരുടെയും ട്രോള്‍. ഏതൊരു കാര്യം തുടങ്ങുമ്ബോഴും ഗണപതിക്ക് വെക്കും, എന്നാല്‍ അത് ചെയ്യാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്, ഇപ്പോള്‍ മനസ്സിലായോ എന്നാണ് ഒരു പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് നിയമസഭയിലെ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഓണസദ്യ ഒരുക്കിയത്. 1300 പേര്‍ക്ക് സദ്യ തയ്യാറാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ 800 പേര്‍ക്ക് വിളമ്ബിയപ്പോഴേക്കും തീര്‍ന്നുപോയി. ഓണസദ്യയ്ക്കായി ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ 800 പേര്‍ക്ക് വിളമ്ബിയപ്പോഴേക്കും തീര്‍ന്നുപോയി. ഓണസദ്യയ്ക്കായി ക്വട്ടേഷന്‍ സ്വീകരിച്ചപ്ോള്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ്ങ് ഏജന്സിക്കാന് കരാര്‍ നല്‍കിയിരുന്നത്.
നിയമസഭാ കോംപ്ലക്സിലെ 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്ബിയത്. ആദ്യത്തെ പന്തിയില്‍ ഇരുന്നവര്‍ക്കെല്ലാം ഭക്ഷണം വിളമ്ബിനായി. എന്നാല്‍ രണ്ടാമത്തെ പന്തി പിന്നിട്ടതോടെ ഭക്ഷണം തീര്‍ന്നു. രണ്ടാമത്തെ പന്തി പൂര്‍ത്തിയായപ്പോഴാണ് സ്പീക്കര്‍ എത്തിയത്. ഇവര്‍ക്കായി ഇലയിട്ട് കസേര ക്രമീകരിച്ചെങ്കെങ്കിലും 20 മിനിട്ട് കാത്തിരുന്നിട്ടും സദ്യ എത്തിയല്ല. ഇതോടെയാണ് പായസവും പഴവും കഴിച്ച് സ്പീക്കറും സംഘവും മടങ്ങിയത്.
കഴിഞ്ഞ ദിവസം നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡിനുമായി സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായാണ് സദ്യ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവനക്കാര്‍ പണം പിരിച്ചാണ് ഓണാഘോഷം നടത്തിയിരുന്നത്. ഇത്തവണ സ്പീക്കര്‍ ഇടപെട്ട് സര്‍ക്കാര്‍ ചെലവില്‍ ഓണാഘോഷം സംഘടിപ്പിക്കുകയായിരുന്നു. ഓണസദ്യ തികയാതെ വന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
