അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിനൊരു ഉദാഹരണമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി എന്നത് ഒഴിച്ചാല്‍ അച്ഛന്റെ യാതൊരു പിന്തുണയും ഇല്ലാതെ സിനിമയിലേക്ക് എത്തിയ താരമാണ് അദ്ദേഹം. നടന്‍ എന്ന നിലയില്‍ സ്വന്തം കഴിവുകള്‍ കൊണ്ട് മാത്രം ബോളിവുഡ് സിനിമ ലോകത്തുവരെ എത്തിനില്‍ക്കുന്ന ആളാണ് ദുല്‍ഖര്‍. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു ഷോയില്‍ പങ്കെടുത്ത സലിം കുമാര്‍ ഇത്തരത്തില്‍ ഒരു പിന്തുണയും മമ്മൂട്ടിയെക്കുറിച്ചും ദുല്ഖറിനെക്കുറിച്ചുമുള്ള ഒരു പഴയ ഓര്‍മ്മ പങ്കുവച്ചിരുന്നു. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളില്‍ ഇന്നും വൈറലായി ഓടുന്ന ആ വിഡിയോയില്‍ സലിം കുമാര്‍ പറയുന്നത് ഇങ്ങിനെയാണ്
‘അമേരിക്കയില്‍ മമ്മൂക്കയുടെ കൂടെ ഞങ്ങള്‍ ഒരു ഷോയ്ക്ക് പോയി. ഞങ്ങളുടെ കൂടെ അന്നൊരു ലൈറ്റ് ഓപ്പറേറ്റര്‍ ഉണ്ടായിരുന്നു. അവന്‍ അവിടെ അമേരിക്കയിലെ തന്നെ ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. ലൈറ്റ് ഒക്കെ ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ തെറ്റി പോകുമ്പോള്‍ ആ പയ്യനെ വിളിച്ച് മമ്മൂക്ക വിളിച്ച് ചീത്തയൊക്കെ പറയും. അപ്പോഴൊക്കെ ഞാന്‍ അവനെ വിളിച്ച് സമാധാനിപ്പിക്കും. മോനെ ഇതൊക്കെ ശരിയായിക്കോളും, നീ ഭാവിയില്‍ ഒരു വലിയ ലൈറ്റ് ഓപ്പറേറ്റര്‍ ഒക്കെയാവും എന്നൊക്കെ പറഞ്ഞു ഞാന്‍ അവനെ സമാധാനിപ്പിക്കും. പില്‍ക്കാലത്ത് ആ പയ്യനെ ഞാന്‍ കാണുന്നത് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിട്ടാണ്, ദുല്‍ഖര്‍ സല്‍മാന്‍’.
ദുല്‍ഖറിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി സ്വന്തം ചിത്രം പങ്കുവച്ചതും ആരാധകര്‍ക്ക് ആവേശം തന്നെ ആയിരുന്നു. ‘ബര്‍ത് ഡേ ആയിട്ടും വെറുതെ വിടില്ല അല്ലെ’ എന്നുള്ള ദുല്‍ഖറിന്റെ ആത്മഗതവും ”അവന്റെ വാപ്പയാ, ദുബായില്‍ ആയിരുന്നു, ഒന്ന് കാണാന്‍ വന്നതാ,” ‘മോന്റെ ബര്‍ത്ത്‌ഡേക്ക് സ്വന്തം ഫോട്ടോ ഇട്ട് വൈറല്‍ ആക്കി അവനു കിട്ടേണ്ട സ്‌ക്രീന്‍സ്‌പേസ് മൊത്തമായിട്ട് കൊണ്ടു പോകുന്ന സൈക്കോ വാപ്പിച്ചിയാണല്ലോ ഇയാള്‍’ എന്നും ദുല്‍ഖറിനെ ഈ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തുകൊണ്ട് നിങ്ങളുടെ വിഷമം ഞങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട് എന്നുമൊക്കെയുള്ള രസകരമായ കമന്റുകള്‍ കൊണ്ട് ആ ചിത്രം ആഘോഷമാക്കുകയായിരുന്നു ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതിയിലുള്ള വേഫേറെര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ആണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം. താരനിര കൊണ്ട് സമ്പന്നമായ കിംഗ് ഓഫ് കൊത്ത ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ദുല്‍ഖറിന്റെ മാസ്സ് ആക്ഷന്‍ എന്റെറ്റൈനെര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ സൂചന നല്‍കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്.
