ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തതില്‍ തെറ്റില്ല. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച് മുരളീധരന് പ്രതികരിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസിക്കും ഇല്ലാത്ത പ്രശ്നമാണ് മന്ത്രി വിഎന്‍ വാസവനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണെന്നും നസ്രത്തില്‍ നിന്നും നീതി പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നുമായിരുന്നു മന്ത്രി വാസവന്റെ വിമര്‍ശനം. ഉമ്മന്‍ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്നമെന്നും ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുന്നവര്‍ ചിന്തിക്കണമെന്നും കെ മുരളീധരന് തിരിച്ചടിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരണം നടത്തണം എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ മുരളീധരന് വ്യക്തമാക്കി. ഇന്ന് രാജ്യത്തെ ഗൗരവമുള്ള വിഷയം ഇതുതന്നെയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആരുടെയും സൗജന്യം കോണ്‍ഗ്രസിന് ആവശ്യമില്ല. അവിടെ മത്സരം ഒഴിവാക്കേണ്ട സാഹചര്യമില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതല്ല പൊതുവികാരം. മൃഗീയ ഭൂരിപക്ഷത്തില്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് ജയിക്കും. കുറഞ്ഞത് 25000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയ്യന്‍കാളി ഹാളില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി
അനുസ്മരണ യോഗത്തില്‍, മുഖ്യമന്ത്രിപിണറായി വിജയന് പ്രസംഗിക്കാന്‍
എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗം മോശമാക്കിയിരുന്നു. മുഖ്യമന്ത്രിസംസാരിക്കാനായി
എഴുന്നേറ്റതിനുതൊട്ടുപിന്നാലെ ആരോവിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റു
വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി മൈക്കിനു മുന്നില്‍ ചെന്നുനിന്നിട്ടും മുദ്രാവാക്യംവിളിതുടര്ന്നതോടെ സമീപത്തുനിന്ന നേതാക്കളില്‍ചിലര്‍ പ്രവര്ത്തകരോടുനിശബ്ദരാകാന്ആവശ്യപ്പെട്ടു.
മുദ്രാവാക്യം വിളി തുടര്‍ന്നതോടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ്കണ്‍വീനര്‍ എം.എം. ഹസന് ഉള്‍പ്പെടെ
ഇടപെട്ടാണ് പ്രവര്‍ത്തകരെ നിശബ്ദരാക്കിയത്.
വി.ടി.ബല്റാംഉള്പ്പെടെയുള്ള യുവനേതാക്കളും വേദിയില്‍ എഴുന്നേറ്റുനിന്നു
പ്രവര്‍ത്തകരോട് നിശബ്ദരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
