ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സാര്‍പട്ടാ പരമ്പരൈ’ സിനിമയുടെ ടീസര്‍ പുറത്തിറക്കി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ ടീസറാണ് പുറക്കിയിരിക്കുന്നത്. സിനിമയിൽ ആര്യ എത്തുന്നത് കബിലൻ എന്ന കഥാപാത്രമായാണ്കാശിമേട് ആറുമുഖം എന്ന യഥാര്‍ത്ഥ സാര്‍പട്ടാ പരമ്പരൈ ചാമ്പ്യനിൽ നിന്നും പ്രചോദനമുൾക്കൊണ്ട് കൊണ്ടാണ് പാ രഞ്ജിത്ത് ആര്യയുടെ കഥാപാത്രം രൂപപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.രംഗൻ വാത്തിയാര് എന്ന കഥാപാത്രമായി പശുപതിയും ചിത്രത്തിലുണ്ട്. ജോണ്‍ കൊക്കന്, കലൈയരസൻ, സഞ്ജന നടരാജൻ തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ജി.മുരളി ഛായാഗ്രഹണം സന്തോഷ് നാരായണന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ആര്.കെ.ശെല്‍വ എഡിറ്…
