തന്റെ പേരുമാറ്റത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി എ ആർ റഹ്മാൻ

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആര്‍ റഹ്മാന്‍.ഇപ്പോഴിതാ തന്റെ പേരുമായി ബന്ധപ്പെട്ടുള്ള എആര്‍ റഹ്മാന്റെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് കുമാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ പേര് താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് റഹ്മാന്‍ പറയുന്നത്. താന്‍ ഇസ്ലാം മതം സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും റഹ്മാന്‍ പറയുന്നുണ്ട്.1980കളുടെ അവസാനത്തിലാണ് അദ്ദേഹം മുസ്ലീം മതവിശ്വാസം സ്വീകരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ച സംഭവത്തെ കുറിച്ച്, ‘മറ്റൊരു ആത്മീയ പാത ഞങ്ങള്‍ക്ക് സമാധാനം നല്‍കി’ എന്നാണ് എആര്‍ റഹ്മാന്‍ പറഞ്ഞത്.

അര്‍ബുദ ബാധിതനായ പിതാവിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഒരു സൂഫി ഉണ്ടായിരുന്നുവെന്നും എട്ട് വര്‍ഷത്തിന് ശേഷം താനും കുടുംബവും ആ സൂഫിയെ കണ്ടപ്പോഴാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും എആര്‍ റഹ്മാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ പേരിലെ എആര്‍ എന്ന് തിരഞ്ഞെടുത്തത് അമ്മയാണ്. അല്ലാ റഖയെ എന്നതിന്റെ ചുരുക്കെഴുത്താണ് എ ആര്‍. റഹ്മാന്‍ എന്ന പേര് തിരഞ്ഞെടുത്തത് കുടുംബത്തിലെ മറ്റ് അംഗങ്ങളാണ്. നസ്രീന്‍ മുന്നി കബീര്‍ രചിച്ച ‘എആര്‍ റഹ്മാന്‍: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തിലാണ് തന്റെ യഥാര്‍ത്ഥ പേര് താന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റഹ്മാന്‍ വ്യക്തമാക്കുന്നത്. തനിക്ക് റഹ്മാന്‍ എന്ന പേര് ലഭിച്ചത് ഹിന്ദു ജ്യോതിഷിയില്‍ നിന്നാണെന്നും റഹ്മാന്‍ പറയുന്നു.

വിശ്വാസം മാറ്റുന്നതിന് മുന്‍പ് ഇളയ സഹോദരിയെ വിവാഹം കഴിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബം അവളുടെ ജാതകുമായി ഒരു ജ്യോതിഷിയെ സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ റഹീം എന്നീ പേരുകള്‍ നിര്‍ദ്ദേശിച്ചു. ഈ പേരുകളില്‍ ഏതെങ്കില്‍ നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റഹ്മാന്‍ എന്ന പേര് എനിക്ക് പെട്ടന്ന് ഇഷ്ടപ്പെട്ടു എന്നാണ് റഹ്മാന്‍ പറഞ്ഞത്.

മൊസാര്‍ട്ട്? ഓഫ്? മദ്രാസ്’? എ.ആര്‍.റഹ്?മാന്റെ ജീവിത കഥ എന്നും ഇന്ത്യക്കാര്‍ക്ക്? താല്‍പ്പര്യമുള്ള വിഷയമാണ്?. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള, ദരിന്ദ്രമായ കുടുംബ പശ്?ചാത്തലമുണ്ടായിരുന്ന ഒരു തമിഴ്? ബാലന്‍, തന്റെ പ്രതിഭയുടെ വലുപ്പംകൊണ്ട്? ലോക സംഗീതത്തിന്റെ നെറുകയില്‍ എത്തിയ കഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്?. നസ്രീന്‍ മുന്നി കബീര്‍ രചിച്ച ‘എ.ആര്‍. റഹ്മാന്‍: ദി സ്പിരിറ്റ് ഓഫ് മ്യൂസിക്’ എന്ന പുസ്തകത്തില്‍ റഹ്മാന്‍ തന്റെ പേരിനെക്കുറിച്ച്? നടത്തുന്ന വെളിപ്പെടുത്തലുകലാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

അതേ സമയം ഒരു ഗാനം ആലപിക്കാന്‍ അദ്ദേഹം വാങ്ങുന്ന തുക കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പാട്ടിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകന്‍ ആരാണെന്നത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാന്‍, സോനു നിഗം, അര്‍ജിത് സിങ്, ശ്രേയ ഘോഷാല്‍ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖര്‍. എന്നാല്‍ ഈ മുന്‍നിര ഗായകരെയൊക്കെ പിന്‍തള്ളിയാണ് എ.ആര്‍.റഹ്മാന്‍ ഒന്നാമതെത്തിയത്.

സംഗീതസംവിധാനത്തിലൂടെ ലോകത്തിന്റെ നെറുകയിലെത്തിയ എ.ആര്‍.റഹ്മാന്‍, ആലാപനശൈലിയിലൂടെയും ദശലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. റഹ്മാന്‍ തന്നെ സംഗീതം നിര്‍വഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങള്‍ ആലപിക്കുന്നത്.

പതിനൊന്നാം വയസ്സില്‍ സംഗീതരംഗത്തെത്തിയതാണ് എ.ആര്‍.റഹ്മാന്‍. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ‘റോജ’യിലൂടെ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായി. റോജയിലെ പാട്ടുകള്‍ രാജ്യം മുഴുവന്‍ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്മാന്‍ അതിവേഗം വളര്‍ന്നു. ‘യോദ്ധ’യാണ് ആദ്യ മലയാള ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *