മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്ദാനങ്ങളെന്ന് വ്യക്തമാക്കി രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്ഷോയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ . ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം ആയിരുന്നു.
കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ 3 കിലോമീറ്ററോളം രാഹുലിന്റെ തുറന്ന വാഹനത്തെ ജനങ്ങൾ പിന്തുടർന്നു. ഇന്ന് പ്രിയങ്ക ഗാന്ധി പ്രചരണത്തിന് കർണാടകയിൽ എത്തും.
ഇന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
