കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്

തിരുവനന്തപുരം : കുട്ടൂസ് സ്മാര്‍ട്ട് പ്രി-സ്‌കൂളിന്റെയും ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ രണ്ടു മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ, ഡാന്‍സ്, സംഗീതം, യോഗ, മാജിക്, സാഹിത്യ ക്യാമ്പ്, പ്രസംഗ പരിശീലനം, ഗെയിമുകള്‍ തുടങ്ങി ഇരുപതോളം വിഷയങ്ങളാണ് ക്യാമ്പില്‍ ഉണ്ടാവുക.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കുന്നതിനായി 8089783296 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *