കാത്തിരിപ്പിന് ശേഷം തിയറ്ററുകളിൽ ചാർജെടുത്ത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ. മമ്മൂട്ടി നായകനായെത്തുന്ന വൺ ഇന്നു മുതൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയായാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് സന്തോഷ് വിശ്വനാഥനാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ എഡ്യുക്കേഷ്ണൽ പാർട്ണർ ലേണിങ് ആപ്ലിക്കേഷനായ സൈലം ( XYLEM) ആണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടിലാണ്. ഛായാഗ്രഹണം വൈദി സോമസുന്ദരം നിർവഹിക്കുന്നു. നിഷാദ് ആണ് എഡിറ്റർ. മുരളി ഗോപി, ജോജു ജോർജ്, ജഗദീഷ്, സംവിധായകൻ രഞ്ജിത്, സലീം കുമാർ, നിമിഷ സജയൻ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, അലൻസിയർ, സുധീർ കരമന, രശ്മി ബോബൻ, അർച്ചന മനോജ് തുടങ്ങി നിരവധി താരങ്ങളും വൺ എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
