ബിബിന് ദേവിന് അംഗീകാരമില്ല

ശബ്ദമിശ്രണത്തിനുള്ള ദേശിയ അംഗീകാരം റസൂൽ പൂക്കുട്ടിയ്ക്കാണ് ലഭിച്ചതെങ്കിലും അദ്ദേഹത്തോടൊപ്പം കഠിനപ്രയത്നം ചെയ്ത സൗണ്ട് മിക്സർ ബിബിന് ദേവിന് അംഗീകാരം ലഭിച്ചിരുന്നില്ല. റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ചേർന്ന് ശബ്ദമിശ്രണം ഒരുക്കിയ തമിഴ് ചിത്രമായ ഒത്ത സെരിപ്പ് സൈസ് ഏഴിനാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. പുരസ്കാരപ്പട്ടികയിൽ റസൂൽ പൂക്കുട്ടിയുടെ പേര് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് കാരണമായത് അവാർഡിന് അപേക്ഷിച്ചപ്പോൾ ഉണ്ടായ വീഴ്ചയാണ്.

ജോലിക്കിടയിലാണ് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് . നീ ചെയ്ത സിനിമയ്ക്ക് അവാര്‍ഡ് ഉണ്ട്. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. പിന്നീടാണ് എന്റെ പേര് പട്ടികയിൽ ഇല്ലെന്ന് വ്യക്തമായത് . നമ്മുടെ പേര് അതിനകത്ത് വരുക എന്നത് വളരെ സന്തോഷവും അഭിമാനവും ഉള്ള കാര്യമാണല്ലോ . പക്ഷെ അത് വന്നില്ല എന്നതിൽ ചെറിയ വിഷമമുണ്ടെന്ന് ബിബിൻ പറഞ്ഞു.

സ്വന്തം പേരുകൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുളള നടപടികളുമായി മുന്നോട്ടുപോവാനുള്ള ഒരുക്കത്തിലാണ് ബിബിൻ ദേവ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബിബിനും താനും ചേർന്നാണ് ശബ്ദമിശ്രണം നിർവഹിച്ചതെന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *