രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഭാര്യ എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഭിത്തിയിൽ പിടിച്ചു വീട്ടിൽ കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. തമിഴ്നാട്ടിലെ ജ്വലാർ പേട്ടിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന തെന്നരശു രാത്രി വൈകിയാണ് വീട്ടിലെത്തിയത്.ഉറക്കത്തിലായിരുന്ന ഭാര്യ തെന്നരശു കോളിംഗ് ബെൽ അടിച്ചതും ഫോൺ ചെയ്തതും അറിഞ്ഞില്ല.ഭാര്യ എഴുന്നേൽക്കാത്തതതിനെ തുടർന്ന് 30കാരനായ ഭർത്താവ് രണ്ടാം നിലയിലെക്ക് ഭിത്തിയിൽ പിടിച്ചു കയറാൻ ശ്രമിച്ചു.എന്നാൽ കയറുമ്പോൾ കൈവഴുതി താഴെ വീഴുകയായിരുന്നു. രാത്രി ഉറക്കത്തിനിടെ ഞെട്ടി ഉണർന്ന ഭാര്യ ഭർത്താവ് വീട്ടിലെത്തിയില്ല എന്ന് പറഞ്ഞ് ബന്ധുവിനെ വിളിച്ചുവരുത്തി. തെന്നരശുവിന്റെ ഫോൺ താഴെ നിന്നും ബെല്ലടിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. താഴെ വീണു കിടക്കുന്ന ആളെ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
