യുപിയിലേയ്ക്ക് ആഗോള നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവില്‍ നിന്നുള്ള നിക്ഷേപകരെ യു പിയിലേക്ക് ക്ഷണിച്ചത്.
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ വച്ചാണ് ജിഐഎസ്-2023 ഇത്തവണ നടക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 12വരെയാണ് ഉച്ചകോടി നടക്കുക.
ഉത്തര്‍പ്രദേശില്‍ വന്‍തോതിലുള്ള നിക്ഷേപത്തിനുള്ള സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ബംഗളൂരുവിലെ വ്യവസായികളെ അറിയിക്കുന്നതിന് വേണ്ടിയാണ് യോഗി സര്‍ക്കാര്‍ നിക്ഷേപകരെ ക്ഷണിച്ചിരിക്കുന്നത്.സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ച് നിക്ഷേപകരെ അറിയിക്കുകയും ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജിഐഎസ്-2023ലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബംഗുളൂരുവില്‍ യുപി സര്‍ക്കാര്‍ റോഡ് ഷോയും നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം റോഡ്ഷോയില്‍ പങ്കെടുക്കും. ഒപ്പം നിരവധി മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രമുഖരായ വ്യവസായികളും പങ്കെടുക്കും
