ന്യൂ ഇയർ ആഘോഷിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ സുനിൽ സരഫ്. ഒരു ന്യൂ ഇയർ ആഘോഷിച്ചതിന് ഇത്ര വലിയ പ്രശ്നം ഉണ്ടാക്കാനുണ്ടോ. ഒരു എംഎൽഎയുടെ ന്യൂ ഇയർ ആഘോഷമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പലതരം ന്യൂ ഇയർ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പലർക്കും പല രീതിയിലാണ് തങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ. പുതുവത്സരാഘോഷ പരിപാടിയിൽ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച് ആരെങ്കിലും ആഘോഷിച്ചിട്ടുണ്ടോ
എന്നാൽ അങ്ങനെ ആഘോഷിച്ചിരിക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ സുനിൽ സരഫ്. നൃത്തം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആഘോഷത്തിന്റെ ഭാഗമായി സുനിൽ സരഫ് ആകാശത്തേക്ക് വെടിയുതർക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വളരെയേറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ അനുകൂർ ജില്ലയിൽ വച്ചായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നു. അമിതാബച്ചൻ ചിത്രമായ ഡോണിലെ മേഹും ഡോൺ എന്ന ഗാനത്തിന് ഇയാൾ നൃത്തം വയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്റ്റേജിൽ വെച്ചായിരുന്നു എംഎൽഎയുടെ നൃത്തം അരങ്ങേറിയത്. ഇതിനിടയിൽ പിസ്റ്റൾ എടുത്ത് ആകാശത്തേക്ക് വെടി ഉതിർക്കുകയായിരുന്നു എംഎൽഎ.
ശനിയാഴ്ച രാത്രി കോട്മ ടൗണിൽ വച്ചാണ് വിവാദ സംഭവം ഉണ്ടായത്.
മധ്യപ്രദേശ് തലസ്ഥാന നഗരിയായ ഭോപ്പാലിൽ നിന്ന് 570 കിലോമീറ്റർ അകലെയാണ് ഈ ടൗൺ സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ. എംഎൽഎ ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്. നിർദ്ദേശം അനുസരിച്ചുകൊണ്ട് മന്ത്രിക്കെതിരെ കേസെടുത്തതായി കോട്മ പോലീസ് അറിയിച്ചു. സുനിൽ സരഫ് സ്വയം സംഘടിപ്പിച്ച ന്യൂയർ പാർട്ടിയിലാണ് ഇത്തരം ഒരു പ്രവർത്തി ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. വെടി ഉതിർത്തലൂടെ ആർക്കെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു എന്നാണ് പോലീസിന്റെ പ്രസ്താവന. അതേസമയം വീഡിയോയിൽ കാണുന്ന തോക്ക് യഥാർത്ഥമല്ല എന്നും പടക്കം പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോക്കാണെന്നും സുനിൽ പറഞ്ഞു. ഇതൊരു ദീപാവലി പടക്കങ്ങൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോക്കാണ് പുതുവത്സരത്തെ ആഘോഷിക്കാൻ എത്തിയതാണ് ജനങ്ങൾ അവർ കേൾക്കുമുറിച്ചും പടക്കം പൊട്ടിച്ചും ആണ് ആഘോഷിച്ചത് അല്ലാതെ മറ്റൊന്നും ഇതിൽ ഇല്ലെന്നും അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചു. രണ്ടുമാസം മുമ്പ് സുനിൽ സരഫ് മറ്റൊരു കേസിൽ അകപ്പെട്ടിരുന്നു. ട്രെയിനിൽ വച്ച് വിവാഹിതയെ പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിന് എതിരെയുള്ള കേസ്. കേസിൽ മറ്റൊരു കോൺഗ്രസ് എംഎൽഎയും പ്രതിയായിരുന്നു. ബിജെപി നേതാക്കളായ വി ഡി ശർമ, ലോകേന്ദ്രപരാശ,നരേന്ദ്ര സലൂജ എന്നിവരെല്ലാം എംഎൽഎ ക്കെതിരെ നടപടി ആവശ്യപ്പെട്ടു. വെടിത്ത വീഡിയോക്ക് പിന്നാലെയാണ് നടപടി ആവശ്യവുമായി ഏവരും രംഗത്തെത്തിയത്.ഭുവനേശ്വർ ശുക്ല എന്നയാളും എംഎൽഎ പരാതി നൽകിയിട്ടുണ്ട്. എന്നാൽ അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് പിസി ശർമ സംഭവത്തിൽ സുനിലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇത് വലിയ വിഷയമല്ലെന്നും പോലീസ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിൽ ശ്രദ്ധിക്കട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏതായാലും ന്യൂ ഇയർ ആഘോഷിച്ച എംഎൽഎ പുലിവാല് പിടിച്ചു എന്ന് പറഞ്ഞാൽ മതി.
