സിനിമ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി


സിനിമാ താരവും കോമഡി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. മരണം നടന്നത് ഉല്ലാസ് വീട്ടിൽ ഉള്ളപ്പോൾ തന്നെ ആയിരുന്നു. ഭാര്യയെ കാണാനില്ല എന്ന് ഉല്ലാസ് തന്നെ വെളുപ്പിന് പോലീസ് സ്റ്റേഷനിൽ വിളിച്ചു അറിയിച്ചിരുന്നു തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആശയെ മരിച്ച നിലയിൽ കണ്ടെത്തിയത്.38 വയസ്സായിരുന്നു പ്രായം. ഇരുവരും തമ്മിൽ തലേ ദിവസം വാക്ക് തർക്കം നടന്നുവെന്നും ഇതേതുടർന്ന് ഭാര്യ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
ഏഷ്യാനെറ്റിലെ വൊഡാഫോൺ കോമഡി സ്റ്റാര്സിലെ മത്സരാർഥി ആയിരുന്നു ഉല്ലാസ് പന്തളം. കോമഡി സ്റ്റാര്സിലെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഉല്ലാസ് നാൽപതോളം മലയാള സിനിമകളിൽ അഭിനച്ചിട്ടുമുണ്ട്.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഉല്ലാസ് വിദേശത്തു നിന്നെത്തിയത്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു ഇവർ.തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നും തുടർന്ന് ആശ മക്കളെയും കൂട്ടി മുകളിലത്തെ നിലയിൽ കിടക്കാൻ പോയെന്നും ആണ് കരുതിയതെന്നും ഉല്ലാസ് പറഞ്ഞു. എന്നാൽ ഇടക്ക് ചെന്ന് നോക്കിയപ്പോൾ മക്കൾക്കൊപ്പം ആശയെ കണ്ടില്ല ഉടനെ തന്നെ പന്തളം സ്റ്റേഷനിൽ വിളിച്ചു പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ പരിശോധനയിൽ മുകളിലത്തെ നിലയിലെ ടെറസിന്റെ ഭാഗത്തു. തുണി വിരിച്ചിട്ടിരിക്കുന്നതിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനാലാവം ആദ്യപരിശോധനയിൽ ശ്രദ്ധയിൽപ്പെടാതെ പോയതെന്നും പോലീസ് പറയുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് ഇതിനെചൊല്ലി നടക്കുന്നത്. ഉല്ലാസിനെ സംശയത്തിൽ നിഴലിൽ നിർത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പല കോണിൽ നിന്നും ഉയരുന്നത്.
ആശയുടെ പിതാവ് ശിവദാസൻ മകളുടെ മരണത്തിൽ പരത്തിയില്ലെന്നും ഉല്ലസിനെ സംശയിക്കുന്നില്ലെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. മകൾ എല്ലാം തങ്ങളോട് തുറന്ന് പറയാറുണ്ടെന്നും ആത്മഹത്യാ ചെയ്യാൻ തക്കതായ പ്രശ്നങ്ങളൊന്നും മകളും മരുമകനും തമ്മിൽ ഇല്ലെന്നുമാണ് ശിവദാസൻ പറയുന്നത്.ഇരുവർക്കും രണ്ട് മക്കളാണുള്ളത് ഇന്ദുജിത്തും സൂര്യജിത്തും. ഇവർ കുടുംബമായി പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് അധികം നാളായിട്ടില്ല. പുതിയ വീട്ടിൽ താമസിച്ചു കൊതി തീരുന്നതിനു മുൻപാണ് ആത്മഹത്യ.വിദേശത്തു നാട്ടിലുമായി അനേകം സ്റ്റേജ് ഷോകളും ടെലിവിഷൻ പ്രോഗ്രാമുകളും ചെയ്ത് തിളങ്ങുന്ന ഒരു താരം തന്നെയാണ് ഉല്ലാസ്. തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന സമയത്ത് ഇന്നീ നിലയിൽ എത്താൻ ഉല്ലാസ് നടത്തിയ പ്രയാസമേറിയ ജീവിതയാത്രയെക്കുറിച്ച് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ ഉല്ലാസ് തുറന്ന് പറഞ്ഞിരുന്നു. വാടകവീടുകളിൽ മാറി മാറി താമസിച്ചു ഒടുവിൽ ടീവീ ഷോകളും സ്റ്റേജ് പ്രോഗ്രാകുകളും ചെയ്ത് സമ്പാദിച്ച പണം കൊണ്ടാണ് പുതിയ വീട് പണിതത്.അബ്ങനെയിരിക്കെയാണ് നിനച്ചിരിക്കാതെ മറ്റൊരു ദുരന്തം വിധി തരത്തിനു ഒരുക്കി വെച്ചത്. തുടർന്ന് നടക്കുന്ന അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്ന് വേണം കരുതാൻ.അന്വേഷണത്തിൽ തങ്ങളുടെ പ്രിയതാരത്തിന്റെ നിരപരാധിത്വം തെളിയുമെന്ന് വിശ്വസിക്കുന്ന ഉല്ലസിന്റെ ആരാധകരും ഉല്ലസിനു പിന്തുണയുമായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *