മന്ത്രി വി എൻ വാസവന്റെ വിവാദ പരാമർശം വിനയായപ്പോൾ

മന്ത്രിമാരുടെ വിടുവായകളും പരാമർശങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആളുകളെ അടച്ചാക്ഷേപിക്കുന്ന ചില മന്ത്രിമാർ നമുക്കിടയിലുണ്ട്. ഓരോ ജനത്തിന്റെയും വോട്ട് വാങ്ങിയാണ് അധികാരത്തിലെത്തുന്നത് എന്ന സാമാന്യ ബോധം മന്ത്രി കസേരയിലേറുമ്പോൾ
ഒട്ടുമിക്ക ആളുകളും മറക്കാറാണ് പതിവ്. തന്റെ പാർട്ടിയുടെ വിജയവും അതോടൊപ്പം തന്റെ പോക്കറ്റ് വീർപ്പിക്കുന്നതിലും മാത്രമാണ് അവർക്ക് ശ്രദ്ധ. കഴിഞ്ഞ ദിവസമാണ് മന്ത്രി വി എൻ വാസവന്റെ വാക്കുകൾ വിവാദമായത്. വിവാദ പരാമർശം നടത്തിയ വാസവനെതിരെ സമൂഹമാധ്യമങ്ങൾ തിരിഞ്ഞു. ഒരു കാര്യം പറയുമ്പോൾ എന്തിന് ഒരു വ്യക്തിയെ അടച്ച് ആക്ഷേപിക്കുന്നു.
നടൻ ഇന്ദ്രൻസിനെതിരെയാണ് മന്ത്രി ബോഡി ഷേമിങ് പരാമർശം നടത്തിയത്. ബച്ചനെ പോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി എന്നായിരുന്നു വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശം. ഈ പരാമർശനത്തിനെതിരെ വിമർശനം ഉയർന്നതോടെ മന്ത്രി സഭാ രേഖകളിൽ നിന്നും ഇത് നീക്കണമെന്ന് അദ്ദേഹം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിനെ വിമർശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് ഇത്. സഹകരണ ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു മന്ത്രി ഇത്തരത്തിൽ ഇന്ദ്രൻസിനെ പരാമർശിച്ചത്. എന്നാൽ ഈ വാക്കുകൾ ബോഡി ഷൈമിംഗ് ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. ആ വിവാദ പരാമർശം ഇങ്ങനെ
“പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്ന് നിങ്ങൾക്ക് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെ എത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിയില്ലാതെയായി ഹിമാചൽ പ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി സിനിമയിലെ അമിതാബച്ചന്റെ പൊക്കത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിൽ എത്തി.”
എന്നാൽ ഈ വിവാദ പരാമർശത്തിന് മറുപടിയുമായി നടൻ ഇന്ദ്രൻസ് തന്നെ രംഗത്തെത്തി. ആ വലിയ ചെറിയ മനുഷ്യൻ പറഞ്ഞത് ഇങ്ങനെയാണ് “നിയമസഭയിൽ മന്ത്രി വി എൻ വാസവൻ നടത്തിയ പരാമർശത്തിന് തനിക്ക് ബുദ്ധിമുട്ടോ വിഷമമോ ഇല്ല.ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല.അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.”


ഇപ്പോൾ ഈ വിവാദത്തിനെതിരെ, മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ
“വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം …ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി…എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ…എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ…പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി..”
എന്തായാലും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ കൊണ്ട് യഥാർത്ഥത്തിൽ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ ഉറങ്ങിക്കിടന്ന മന്ത്രിമാർക്ക് ഒരു പേരും സോഷ്യൽ മീഡിയയ്ക്ക് കുറച്ച് റീച്ചും അത്രമാത്രം.

Leave a Reply

Your email address will not be published. Required fields are marked *