നിരവധി വീഡിയോകൾ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇവയിൽ പലതും പ്രേക്ഷകരിൽ വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്നു. നമ്മളിൽ പലരുടെയും ആഗ്രഹമാണ് ഒരു സിക്സ് പാക്ക് ഉണ്ടാക്കിയെടുക്കണം എന്നത്. ആരോഗ്യം കൂട്ടുന്നതിന് വേണ്ടി മാത്രമല്ല നല്ലൊരു ഷോക്കും ഇത് ഒരുത്തമ ഉപാധിയാണ്. മറ്റുള്ളവരുടെ മുന്നിൽ സിക്സ് പാക്ക് ഉണ്ട് എനിക്ക് എന്ന് ചുമ്മാതെ എങ്കിലും ഒന്ന് കാണിക്കാമല്ലോ. ഇപ്പോഴത്തെ പുതുതലമുറ അധ്വാനിക്കാതെ എങ്ങനെ ഫലം നേടാം എന്ന് ആഗ്രഹിക്കുന്നവരാണ്. അങ്ങനെയെങ്കിൽ നിങ്ങളെ സിക്സ് പാക്ക് ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു വ്യക്തിയെയാണ് ഇന്ന് പരിചയപ്പെടുന്നത്. നിങ്ങൾക്ക് രണ്ടുദിവസം കൊണ്ട് സിക്സ് പാക്ക് ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങളിൽ ആർക്കും ഇത്തരം ഒരു കാര്യം പരീക്ഷിച്ചു നോക്കാവുന്നതാണ്.
രണ്ടുദിവസംകൊണ്ട് സിക്സ് പാക്ക് ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഡീൻ ഗന്തർ എന്ന ഇയാൾ പറയുന്നത്. ഇതിന് ഒരു തെളിവായി ഡീൻ ഗന്തർ ഉണ്ടാക്കിയ തന്റെ സിക്സ് പാക്കിന്റെ വീഡിയോ പ്രേക്ഷകർക്ക് വേണ്ടി ഷെയർ ചെയ്തിട്ടുണ്ട്. അത് എങ്ങനെ എന്നാണ് ഇനി പറയാൻ പോകുന്നത്.
സിക്സ് പാക്കിന് വേണ്ടി ജിമ്മിൽ പോയി. എന്നാൽ കാര്യങ്ങൾ താൻ വിചാരിച്ചതുപോലെ അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കിയ ഒരു യുവാവ് ഗന്ത
റിനെ സമീപിക്കുകയായിരുന്നു. സിക്സ് പാക്ക് ഉണ്ടെന്നു തോന്നിക്കാവുന്ന രീതിയിൽ തനിക്ക് ടാറ്റു ചെയ്തു തരാമോ എന്ന് ഗന്തർ നോട് ചോദിച്ചു.
എന്നാൽ ഇതിനുള്ള ഉത്തരം ആയി ടാറ്റുവിൽ അസാമാന്യ കഴിവുള്ള ഗന്തർ മറിച്ചൊന്നും പറഞ്ഞില്ല. മറ്റൊന്നും ആലോചിക്കാതെ ഒരു ടാറ്റു അടിച്ചു കൊടുത്തു. അതോടെ രണ്ടുദിവസം കൊണ്ട് യുവാവിന്റെ സിക്സ് പാക്ക് എന്ന ആഗ്രഹം സഫലമായി. ഈ സിക്സ് പാക്കിന് പിന്നിലെ രസകരമായ കഥ ടിക്ടോക്കിലൂടെ ആണ് ഗന്തർ പങ്കുവെച്ചിരിക്കുന്നത്. ആദ്യദിവസം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ടാറ്റുവിന്റെ വേദന സഹിക്കാനാവാതെ യുവാവ് പിന്മാറി. എന്നാൽ രണ്ടാം ദിവസം ടാറ്റ പൂർത്തിയാക്കി. ഈ ടാറ്റൂവിന് ഗന്തർ പ്രതിഫലം ഒന്നും തന്നെ വാങ്ങിയിട്ടില്ല. ഇത് ഇഷ്ടംകൊണ്ട് താൻ ചെയ്തു കൊടുത്തതാണ് എന്നാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്. ഈ ടാറ്റൂ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ് ആണ്.
