പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഡോണാള്‍ഡ് ട്രംപ് യുഎസിനെ പാടെ തകര്‍ത്തയാളാണെന്ന് പ്രസിഡന്റ് ജോ ബൈഡന്.ട്രംപിന്റെ ഭരണ കാലം എല്ലാ നിലക്കും രാജ്യം തകര്‍ത്തു വെന്ന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ബൈഡന് വിമര്‍ശിച്ചു.ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കവേ ട്വിറ്ററിലൂടെയാണ് ബൈഡന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ട്രംപ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരമൊരു വിമര്‍ശനം
