ആറാമത് കളിക്കളം കായിക മേളയിലെ വേഗറാണിയായി ജി.എം.ആർ.എസ് കൽപ്പറ്റയിലെ ദീപിക സി.കെ. 100 മീറ്റർ , 200 മീറ്റർ ഓട്ടം, ലോങ് ജംപ്, റിലേ എന്നീ പങ്കെടുത്ത നാലിനങ്ങളിലും ജൂനിയർ വിഭാഗത്തിൽ ഒന്നാമതാണ് ദീപിക. ജൂനിയർ പെൺകുട്ടികളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരി എന്ന മെഡലും ദീപിക സ്വന്തമാക്കി. സബ് ജില്ലാ സ്കൂൾ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യനായ ദീപിക ജില്ലാതല മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കോച്ച് സത്യൻ വി.എമ്മിൻ്റെ മേൽനോട്ടത്തിൽ ദിവസവും രണ്ടുനേരം മുടങ്ങാതെ പരിശീലനം ചെയ്തുവരികയാണ്. വയനാട് മുട്ടിൽ സ്വദേശിനിയായ ദീപിക പത്താം ക്ലാസ് വിദ്യാർഥിനിയാണ് . അച്ഛൻ , അമ്മ, സഹോദരങ്ങൾ എന്നിവരടങ്ങുന്നതാണ് കുടുംബം
