ബസ് ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു; തിരുവനന്തപുരത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേൽപ്പിച്ചു. ആറ്റിങ്ങലിലാണ് സംഭവം. വ്യാഴാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ചപ്പോൾ വക്കത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടക്കും. സിഐടിയുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.

ആറ്റിങ്ങൽ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ഓട്ടോയില്‍ എത്തിയ സംഘം ബസ് ജീവനക്കാരെ ആക്രമിക്കുന്നത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിന് വെട്ടേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *