ചായ നിസാരക്കാരനല്ല, ​ഗുണങ്ങളറിഞ്ഞ് കുടിക്കാം ഈ വ്യത്യസ്ത ചായകൾ

മലയാളികളുടെ ഇഷ്ട പാനീയമാണ് ചായ. രാവിലെയും വൈകിട്ടും ചായ ശീലമാക്കിയവർ മുതൽ മണിക്കൂറകൾ ഇടവിട്ട് ചായ കുടക്കുന്നവർ പോലും മലയാളികൾക്കിടയിലുണ്ട്. എന്നാൽ എല്ലാവരും കുടിക്കുന്ന ചായ ഒന്നല്ല എന്നതാണ് മറ്റൊരു പ്രത്യേകത. കട്ടന്‍ചായ, പാല്‍ ചായ, വെള്ളച്ചായ, കടുപ്പത്തില്‍ ഒരു ചായ, ലൈറ്റ് ചായ, പതപ്പിച്ച ചായ തുടങ്ങി പല തരത്തിലുള്ള ചായകള്‍ നമുക്കിടയിലുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരോ​ഗ്യകരമായ മറ്റ് ചില ചായകളെ കുറിച്ചാണ്.

കട്ടൻ ചായ

പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നവയാണ് കട്ടൻ ചായ. ‍കട്ടന്‍ ചായ ഉണ്ടാക്കാന്‍, തേയില ചെടിയുടെ ഇലകള്‍ ചതച്ച് ഉണങ്ങാന്‍ അനുവദിക്കും. ഇലകള്‍ ഓക്‌സിഡൈസ് ചെയ്യുമ്പോള്‍, അവ ഇരുണ്ടതും സുഗന്ധമുള്ളതുമായി മാറുന്നു. കട്ടന്‍ ചായയില്‍ തേഫ്ലേവിന്‍, തേറൂബിഗിന്‍സ്, കാറ്റെച്ചിന്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങളെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു.

ഗ്രീന്‍ ടീ

തേയില ഇലകള്‍ ഓക്‌സിഡൈസ് ചെയ്യാന്‍ അനുവദിക്കാതെ ആവിയില്‍ ഉണക്കിയാണ് ഗ്രീന്‍ ടീ ഉണ്ടാക്കുന്നത്. കാറ്റെച്ചിന്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഈ ചായ. കഫീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മാനസിക ഊര്‍ജസ്വലത വര്‍ധിപ്പിക്കുകയും ഹൃദ്രോഗവും പ്രമേഹവും തടയാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഗവേഷണം പൂര്‍ത്തിയായിട്ടില്ല.

ഓലോങ്

ചൈനീസ് ചായയാണ് ഓലോംഗ് ചായകള്‍. ഇതുണ്ടാക്കാന്‍ തേയില ഇലകള്‍ ഭാഗികമായി ഓക്‌സിഡൈസ് ചെയ്യപ്പെടുന്നു. ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള പോളിഫെനോളുകളുടെ ഒരു മിശ്രിതം ഓലോങ്ങില്‍ അടങ്ങിയിരിക്കുന്നു. തിളപ്പിച്ച വെള്ളത്തില്‍ ഇലകള്‍ ഇട്ടാണ് ഓലോങ് ചായ ഉണ്ടാക്കുന്നത്.

വൈറ്റ് ടീ

ഇളം ചായ ഇലകളും മൊട്ടുകളും ആവിയില്‍ ഉണക്കിയാണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. വൈറ്റ് ടീയിലെ കാറ്റെച്ചിന്‍ ഗ്രീന്‍ ടീയുടേതിന് സമാനമാണ്, ഇത് പ്രത്യേകിച്ച് ആരോഗ്യകരമായ പാനീയമാണ്.

ജാപ്പനീസ് മാച്ച

പൊടിച്ച ഗ്രീന്‍ ടീയാണ് മാച്ച. സാധാരണ ഗ്രീന്‍ ടീ പോലെ, ഇതില്‍ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. മിഠായികള്‍, ലേറ്റുകള്‍, സ്മൂത്തികള്‍ എന്നിവയിലും മാച്ച ഉപയോഗിക്കുന്നു, എന്നാല്‍ ഇത്തരം മിഠായികളില്‍ ചിലപ്പോള്‍ ഉയര്‍ന്ന പഞ്ചസാര അടങ്ങിയിട്ടുണ്ടാകും. ഒരു ജാപ്പനീസ് മാച്ച ചായ ഉണ്ടാക്കാന്‍, ചെറിയ അളവിലുള്ള മാച്ച ചൂടുവെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. നന്നായി പതഞ്ഞു വന്നാല്‍ മാച്ച ചായ തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *