സ്നേഹത്തണൽ പരിസ്ഥിതി കുട്ടായ്മ 78-ാം സ്വാതന്ത്ര്യ ദിനാഘോഷ പ്രവർത്തനങ്ങളുടെ ഭാഗമായി ” 78 വൃക്ഷ തൈകൾ എൻ്റെ രാജ്യത്തിനായി ” എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാറാടി ഗ്രാമപഞ്ചായത്തിലെ കുരുക്കുന്നപുരം സ്റ്റേഡിയം വഴിയോരങ്ങളിലും മറ്റ് സർക്കാർ ഓഫീസുകൾ , വിദ്യാലയങ്ങൾ, അംഗണവാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ നട്ടു.
മാറാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രതീഷ് ചങ്ങാലിമറ്റത്തിൻ്റെ അഭ്യക്ഷതയിൽ ചേർന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ആദ്യ തൈ വിതരണം കുട്ടായ്മ സെക്രട്ടറി സിനോയി മാറാടി നിർവഹിച്ചു. വിശിഷ്ട അതിഥിയായി മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഓഫീസർ അജയകുമാർ മുഖ്യ പ്രഭാഷണവും , വാർഡ് മെമ്പർമാർ ആയ ജിഷ ജിജോ, സിജി ഷാമോൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ , സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹിം, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ പരിസ്ഥിതി വിഭാഗം സംസ്ഥാന കോർഡിനേറ്റർ സമീർ സിദ്ദീഖി, കൃഷി ഓഫിസർ ഡിക്സൺ , ,തേജസ്, മോഹൻദാസ് , രാജീവ് , സുമേഷ്, സുരേഷ് ബാബു, ജെയിംസ് എന്നിവർ ആശംസകളും കുട്ടായ്മ പ്രസിഡൻ്റ് സി.സി കണ്ണൻ കൃതഞ്ജതയും അർപ്പിച്ചു.

സ്നേഹത്തണൽ പരിസ്ഥിതി കൂട്ടായ്മയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിൽ 78 വൃക്ഷതൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു.
