72 തവണ കൊടിയ വിഷമുള്ള പാമ്പുകളുടെ കടിയേറ്റു; എന്നാൽ മരണം നൂറാം വയസ്സിൽ

ലോകത്ത് പലരും നിരവധി അപകടകരങ്ങളായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് എന്ന് നമുക്കറിയാം. ആ അപകട സാധ്യതകളിൽ നിന്നും അവർ തിരിച്ചെത്തിയതും നമ്മൾ കണ്ടിട്ടുണ്ട്. അവയിൽ പലതും വലിയ വാർത്തകളായി മാറുകയും ചെയ്തിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും അപകടകാരികളായ പാമ്പുകടികൾ പലതവണ ഏറ്റതിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഇട്ട ഒരു വ്യക്തിയുണ്ട്.അതാണ് ബിൽഹാസ്റ്റ്.യുഎസിലെ ന്യൂ ജേഴ്സിയിൽ ജനിച്ച ഹാസിന് 172 തവണ പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്. ഇവയിൽ കൊടിയ വിഷമുള്ള അപൂർവയിനം പാമ്പുകളുടെ കടികളും ഉൾപ്പെടുന്നുണ്ട്. ഫ്ലോറിഡയിലെ മയാമിയിൽ പാമ്പുകൾക്കായി ഒരു പ്രദർശന കേന്ദ്രം തുടങ്ങിയ ഹാസിന്റെ ജീവിതം സങ്കീർണതകൾ നിറഞ്ഞതായിരുന്നു 2011 ജൂൺ 15ന് തന്റെ നൂറാം വയസ്സിലാണ് അദ്ദേഹം ഈ ലോകത്ത് നിന്നും വിട പറഞ്ഞത് എന്ന് എടുത്തു പറയട്ടെ.
കുട്ടിക്കാലം മുതൽ തന്നെ പാമ്പുകളെ പിടിച്ച് അവയിൽ നിന്നും വിഷം ശേഖരിക്കുന്ന പ്രവർത്തിയിൽ സന്തോഷം കണ്ടെത്തുന്ന വ്യക്തിയായിരുന്നു ഹാസ്റ്റ്.ആദ്യകാലത്ത് മാതാവ് മകന്റെ ഈ ശീലം വളരെയധികം എതിർത്തിരുന്നു. എന്നാൽ പിന്നീട് പാമ്പുകളെ വീട്ടിൽ സൂക്ഷിക്കാൻ ഹാസ്റ്റ്ന് അവർ തന്നെ അനുമതി നൽകുകയും ചെയ്തു.പതിനാറാം വയസ്സിൽ ഹാസ്റ്റ് സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം .
പിന്നീട് 19 ആം വയസ്സിൽ ഫ്ലോറിഡയിൽ പാമ്പുകളുടെ പ്രദർശനം നടത്തിയിരുന്ന ഒരു വ്യക്തിയുമായി ഹാസ്റ്റ് പരിചയത്തിൽ ആകുന്നു. അയാളോടൊപ്പം ഉള്ള യാത്രകളിൽ വിവിധയിനം പാമ്പുകളെ പിടികൂടാൻ അദ്ദേഹം പ്രാഗല്ഭ്യം നേടുകയും ചെയ്തു.

പിൻകാലത്ത് ഹാസ്റ്റ് തന്റെ വിദ്യാഭ്യാസം വീണ്ടും തുടങ്ങുകയും ഒരു ഫ്ലൈറ്റ് എൻജിനീയറായി മാറുകയും ചെയ്യുന്നു. ഇതിനിടെ ആണ് എന്നൊരു സ്ത്രീയെ വിവാഹവും കഴിച്ചു. ഫ്ലൈറ്റ് എഞ്ചിനീയർ ആകാനുള്ള യാത്രകൾക്കിടയിൽ തെക്കേ അമേരിക്ക ആഫ്രിക്ക ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വിവിധയിനം പാമ്പുകളെ ഹാസ്റ്റ് ഫ്ലോറിഡയിൽ എത്തിച്ചു. ഒരു പാമ്പ് പ്രദർശന കേന്ദ്രം തുടങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 1946 ഇത് തുടങ്ങുകയും ചെയ്തു എന്നാൽ ഭാര്യയ്ക്ക് ഇത് അത്ര ഇഷ്ടപ്പെടാത്ത മേഖല ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ഭർത്താവിൽ നിന്നും വിവാഹം മോചനം നേടി. അതിനുശേഷം ക്ലാരിറ്റ എന്ന വനിതയെ ഹാസ്യ തുടർ വിവാഹം ചെയ്തു.1965 ആയപ്പോഴേക്കും ഹാസ്ടിന്റെ പാമ്പ് പ്രദർശന ശാലയിൽ 500ലധികം പാമ്പുകൾ ഉണ്ടായിരുന്നു. ദിവസവും നൂറുകണക്കിന് പാമ്പുകളിൽ നിന്ന് അദ്ദേഹം വിഷം ശേഖരിച്ചു ഈ പ്രവർത്തികൾക്കിടയിലാണ് പലതവണ പാമ്പുകടിയേറ്റത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുൻപിൽ വെച്ചായിരുന്നു ഈ വിഷം എടുക്കൽ പ്രക്രിയ ഹാസ്റ്റ് അന്ന് നടത്തിയത്. 1984 ൽ തന്റെ പാമ്പ് പ്രദർശന കേന്ദ്രം അദ്ദേഹം അടച്ചുപൂട്ടി പിൻകാലത്ത് പാമ്പ് വിഷത്തിന്റെ പരിണിതഫലമായി ഹാസ്റ്റിന് ഒരുവിധം നഷ്ടപ്പെടുകയും ചെയ്തു 2003 ആയതോടെ പാമ്പുകളുമായുള്ള സഹവാസം അദ്ദേഹം പൂർണമായും നിർത്തിയെങ്കിലും അദ്ദേഹം പാമ്പിന്റെ വിഷം തന്റെ ശരീരത്തിൽ കുത്തിവയ്ക്കുമായിരുന്നു എന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *