തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47% ആണ് വിജയ ശതമാനം. .1,21, 318 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഈ ഫലപ്രഖ്യാപനം കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ളതാണെന്ന്് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മൂല്യ നിര്‍ണയം പരാതികള്‍ ഇല്ലാതെയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ലഭ്യമായി തുടങ്ങും.
വിദ്യാഭ്യാസ ജില്ലകളില്‍ പാലായാണ് വിജയശതമാനത്തില്‍ മുന്നില്‍ (99.97 ശതമാനം). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയമുണ്ട്. ഗള്‍ഫിലെ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗള്‍ഫ് മേഖലയില്‍ 97.03 ശതമാനമാണ് വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഗ്രെയ്‌സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ മുല്യനിര്‍ണ്ണയത്തിന്റെ പ്രത്യേകത. കൂടാതെ മൂല്യനിര്‍ണയം ഉദാരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫലം അറിയാന്‍..
http://keralapareekshabhavan.in
http://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in
www.sietkerala.gov.in
