28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വയോധികന് 37-ാം വിവാഹം

28 ഭാര്യമാരുടെയും 35 മക്കളുടെയും 126 കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ 37-ാമതും വിവാഹിതനായി വയോധികൻ. വിവാഹത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വൈറലായി മാറിയ ഈ വിവാഹ വീഡിയോ ഐപിഎസ് ഉദ്യോഗസ്ഥൻ രൂപിൻ ശർമയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ജിവിച്ചിരിക്കുന്ന ഏറ്റവും വലിയ ധൈര്യശാലി എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ”ധീരനായ മനുഷ്യൻ….. ജീവിക്കുന്നു. 28 ഭാര്യമാരുടെയും 135 മക്കളുടെയും 126 പേരക്കുട്ടികളുടെയും മുന്നിൽ 37-ാമത്തെ വിവാഹം.” – അദ്ദേഹം കുറിച്ചു.

ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങളുമായാണ് ആളുകൾ എത്തുന്നത്. ‘ഇവിടെ ഒരെണ്ണം തന്നെ കൊണ്ടുനടക്കാൻ പാടുപെടുന്നു അപ്പോഴാണ് 37 എണ്ണം’, എന്ന് ഒരാൾ കുറിച്ചു. ‘ഇതുവരെ കല്യാണം പോലും കഴിക്കാൻ പറ്റിയിട്ടില്ല, 37 വിവാഹങ്ങൾ കഴിച്ച ഇയാൾ ഭാഗ്യവാൻ തന്നെ.’ – മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. അതേസമയം, ഒറ്റത്തടിയായി കഴിയുന്നവർ ഈ വീഡിയോ കാണുമ്പോൾ തന്നെ മരിച്ചുപോകുമെന്ന് മറ്റൊരാൾ കുറിച്ചു. അതേസമയം കഴിഞ്ഞ ജൂണിൽ വൈറലായ വീഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നതെന്ന് ടൈംസ് നൗ-വിന്റെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *