2026 നിയമസഭാ തെരഞ്ഞെടുപ്പ്: LDF മുന്നേറും ‌; സൂചനകൾ ഇതാ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന തദ്ദേശ ഉപ്പ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം… 2026 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നേർച്ച ചിത്രമാണ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്.. എന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ തരംഗം അറിയുന്നത് ഇപ്പോൾ നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിലാണ്.. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പ് ഫലം..

സംസ്ഥാനത്ത് 13 ജില്ലകളിലെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലണ് എൽ ഡി എഫിന് മുന്നേറ്റം. 17 സീറ്റിൽ എൽ ഡി എഫ് വിജയിച്ചപ്പോൾ യു ഡി എഫിന് 12 സീറ്റിൽ വിജയിക്കാനായി. അതേസമയം ബി ജെ പി നയിക്കുന്ന എൻ ഡി എയ്ക്ക് ഒരിടത്തും ജയിക്കാനായില്ല. അതിനിടെ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ എസ് ഡി പി ഐ സ്ഥാനാർത്ഥി വിജയിച്ചു.

രണ്ടിടത്ത് സ്വതന്ത്രൻമാരും വിജയിച്ചു. ഇന്നലെയായിരുന്നു ഉപതിരഞ്ഞെടുപ്പ്. 65.83 ശതമാനമായിരുന്നു പോളിംഗ്. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾപ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. ആകെ 87 സ്ഥാനാർത്ഥികളായയിരുന്നു ജനവിധി തേടിയത്. കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിലേക്ക് എൽ ഡി എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.

തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്‌കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത് വാർഡിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.കൊല്ലം ജില്ലയിലെ നാല് വാർഡുകൾ എൽ ഡി എഫും രണ്ട് വാർഡുകൾ യു ഡി എഫും സ്വന്തമാക്കി. തിരുവനന്തപുരത്തെ നാലിൽ രണ്ടും എൽ ഡി എഫിനൊപ്പം നിന്നപ്പോൾ ഓരോ സീറ്റ് യു ഡി എഫും, എസ് ഡി പി ഐയും സ്വന്തമാക്കി. പത്തനംതിട്ടയിലെ രണ്ട് വാർഡ് യു ഡി എഫിനൊപ്പവും ഒരു വാർഡ് എൽ ഡി എഫിനൊപ്പവും നിന്നു. ആലപ്പുഴയിലെ ഓരോ വാർഡുകളിൽ വീതം എൽ ഡി എഫും യു ഡി എഫും വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *