2026 നിയമസഭാ തെരഞ്ഞെടുപ്പ് ; CPM ന്റെ യഥാർത്ഥ ശത്രു കളത്തിൽ; നേട്ടംകൊയ്യാൻ കോൺ​ഗ്രസ്

പിണറായിവിജയനെ വിടാതെ പിന്തുടർന്ന് പിവി അൻവർ.. സംസ്ഥാന സമ്മേളനത്തിന് ശേഷവും താൻ സിപിഎമ്മിനെകുറിച്ചും പിണറായി വിജയനെകുറിച്ചും പറഞ്ഞത് ശരിയാണെന്ന് പിവി അൻവർ പറഞ്ഞു.. കേരളത്തിലെ സി.പി.എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ പറഞ്ഞു. കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കുന്നത് മരുമകനെ പിൻഗാമി ആക്കാനാണെന്നും പിവി അൻവർ പറഞ്ഞു.. മുൻപ് പലതവണ സിപിഎമ്മിനെകുരിച്ചും പിണറായിയെ വിമ്ര‍ശിച്ചും പി വി അൻവർ രം​ഗത്തെത്തിയിരന്നു.. ചില വാക്കുകൾ കൈവിട്ട് പോവുകയും പിന്നീട് പരസ്യമായി മാപ്പ് ചേദിക്കേണ്ടിയും വന്നിരുന്നു..

എന്നാലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിക്കു എന്നത് അൻവറിന്റെ ശീലമായി മാറിയിരിക്കുകയാണ്.. തന്റെ മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായെന്നും പി വി അൻവർ പറഞ്ഞിരുന്നു. അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ മുഖ്യമന്ത്രി താലത്തിൽ കൊണ്ട് നടക്കുകയാണെന്നും ആരോപിച്ചിരുന്നു.. അതേ സമയം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യയുദ്ധപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പോലീസ് സ്വർണം പിടിച്ച കേസുകളിൽ സിറ്റിങ് ജഡ്ജിയെ നിയോഗിച്ച് പുനഃരന്വേഷണം നടത്താൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നാണ് വാർത്താ സമ്മേളനത്തിൽ അൻവർ വെല്ലുവിളിച്ചത്. സ്വർണക്കടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അൻവർ ആരോപിച്ചു. നാട്ടിൽ നടക്കുന്ന സ്ഥിതിവിശേഷങ്ങൾ മുഖ്യമന്ത്രി അറിയാത്ത സാഹചര്യമാണെന്നും എല്ലാം നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെന്ന ‘കാട്ടുകള്ളനാ’ണെന്നും അൻവർ തുറന്നടിച്ചു. പി.ശശിക്കെതിരായ പരാതി പറ‍ഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് നിസ്സഹായാവസ്ഥയാണെന്നും സി.എമ്മേ നിങ്ങളോട് ജനങ്ങൾക്ക് ഇപ്പോൾ വെറുപ്പാണെന്ന് ഞാൻ പറഞ്ഞുവെന്നും അൻവർ പറഞ്ഞിരുന്നു..

സിപിഎം സമ്മേളനത്തിനു ശേഷവും അധിക്ഷേപം തുടരുകയാണ് പിവി അൻവർ.. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിപിഎമമിന്റെ മുഖ്യശത്രു സ്ഥആനത്ത് അൻവർ തന്നെയാകും എന്നതിനുള്ള സൂചനയാണിത്.

Leave a Reply

Your email address will not be published. Required fields are marked *