നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിക്കൊണ്ട് വെള്ളാപ്പള്ളി നടേശന്റെ ചില പ്രഖ്യാപനങ്ങൾ എല്ലാം മുന്നണികൾക്കും തലവേദനയും മാറുകയാണ്. രമേശ് ചെന്നിത്തലത്തിലെ പുകഴ്ത്തിയും പിണറായി വിജയനെ പുകഴ്ത്തിയും കുറച്ച് നാളുകൾക്ക് മുൻപേ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വരവ് വലിയ തരത്തിൽ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ശേഷം ഇപ്പോൾ വീണ്ടും 20026 നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായാണ് അദ്ദേഹം രംഗത്ത് വരുന്നത്.
കേരളത്തിൽ മൂന്നാം തവണയും എൽ ഡി എഫ് തന്നെ അധികാരത്തിൽ എത്തും എന്നതാണ് എന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പുതിയ പ്രഖ്യാപനം. എൽ ഡി എഫിന് തുടർഭരണം സമ്മാനിക്കുക യു ഡി എഫ് ആയിരിക്കും എന്നും അദ്ദേഹം പരിഹസിച്ചു. യു ഡി എഫിൽ ഇപ്പോൾ തന്നെ മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലി തർക്കം തുടങ്ങി എന്നും വെള്ളാപ്പള്ളി പറഞ്ഞു.’2026 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം തന്നെ സംസ്ഥാനത്ത് ജയിക്കും. അവർ തന്നെ ഭരിക്കും. അത് യു ഡി എഫിന്റെ ദോഷം കൊണ്ടാണ്. യു ഡി എഫിൽ അഞ്ച് പേർ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണ്. കെ പി സി സി പ്രസിഡന്റിനെ എപ്പോഴും ചീത്ത പറയുകയാണ് വി ഡി സതീശൻ, ഇടയ്ക്ക് എന്നെയും പറയും. അവൻ തണ്ടനാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.
ശശി തരൂർ രാഷ്ട്രീയ അടവ് നയങ്ങൾ പലതും കാണിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തരൂർ ഇടയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുഖിപ്പിക്കും, ഇടയ്ക്ക് കോൺഗ്രസിനെയും സുഖിപ്പിക്കും. ഒരു പാർട്ടിക്ക് അകത്തു നിൽക്കുമ്പോൾ അച്ചടക്കത്തോടെ നിൽക്കണം എന്നും എന്നാൽ തരൂർ അങ്ങനെ നിൽക്കുന്നില്ല അദ്ദേഹം കുറ്റപ്പെടുത്തി. ആശമാരുടെ അവസ്ഥ കണ്ടിട്ട് കഷ്ടം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ സർക്കാരാണ് പെൻഷൻ കൂട്ടി നൽകിയത്. കാശില്ലാത്തതു കൊണ്ടാകാം ഓണറേറിയം കൂട്ടി നൽകാത്തത് എന്നും കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയാൽ കൊടുക്കുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബി ജെ പിയുടെ പുതിയ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മാന്യനായ വ്യക്തി എന്നാണ് വെള്ളാപ്പള്ളി നടേശൻ വിശേഷിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ കാര്യമാണ്.
രാജീവ് ചന്ദ്രശേഖർ അല്ലാതെ വേറെ ആരു വന്നാലും സംസ്ഥാന ബിജെപിയിൽ കൂട്ട കലഹമുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടിയാണ്. ഭക്ഷണം കഴിക്കാനും നുണ പറയാനും വേണ്ടി മാത്രമാണ് പിസി ജോർജ് വാ തുറക്കുന്നത്. ഇവരെല്ലാം അടിഞ്ഞ് കൂടുന്നത് ബിജെപിയിലാണ് എന്നും ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമായി ബിജെപി മാറി എന്നും അദ്ദേഹം പരിഹസിച്ചു.

 
                                            