അനുദിനം വർദ്ധിച്ചു വരുന്ന ചതിയും കൊലപാതകവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലാതായിരിക്കുന്നു. എത്ര കിട്ടിയാലും പഠിക്കാത്ത ജനത എന്ന ഒരു കൂട്ടർ ഇവരെ പഠിച്ചു കൊണ്ടിരിക്കുന്നു. ചിലർ കൊന്നവരെ ഓർത്തും ചിലർ മരിച്ചവരെ ഓർത്തും വിഷമിക്കുന്നു. നിയമങ്ങൾ പലവഴിക്ക് സഞ്ചരിക്കുന്നു. എന്തുണ്ടെങ്കിലും കൊലപാതക പരമ്പരകളുടെ കുതിപ്പ് അല്ലാതെ അവയിൽ നിന്നൊരു മാറ്റം കാണാൻ സാധിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്.ഡൽഹിയിൽ ഒരാൾ തന്റെ കാമുകിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്ജിൽ വയ്ക്കുകയും ശരീരഭാഗങ്ങൾ പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും കാമുകിയുടെ തല ഫ്രിഡ്ജിൽ സൂക്ഷിച്ച് ദിവസവും പോയി നോക്കുകയും ചെയ്തിരുന്ന ഒരു സൈക്കോയുടെ കഥ ഈ അടുത്താണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇപ്പോൾ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് 24കാരനായ ബന്ധുവിന്റെ തലവെട്ടി മാറ്റിയിരിക്കുകയാണ് ഒരു 20കാരന്‍. വെട്ടിയെടുത്ത തലയ്‌ക്കൊപ്പം ഇവർ സെല്‍ഫിയെടുക്കുകയും ചെയ്തു.ജാര്‍ഖണ്ഡിലെ ഖുന്‍തിയില്‍ മുര്‍ഹുവിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത് . കാനു മുണ്ട എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
സംഭവത്തില്‍ ഇരുപതുകാരനായ സാഗര്‍ മുണ്ടയും ഭാര്യയും ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് കാനു മുണ്ടയുടെ പിതാവ് ദാസായി മുണ്ട നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുകുടുംബങ്ങളും തമ്മില്‍ ഭൂമി സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 1ന് മകന്‍ കാനുമുണ്ട മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. മറ്റുള്ളവര്‍ വയലില്‍ പണിക്ക് പോയതായിരുന്നു. പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാനുവിനെ അനന്തരവനായ സാഗര്‍ മുണ്ടയും സുഹൃത്തുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയതായി സമീപവാസികള്‍ അറിയിച്ചു. കാനുവിനെ ബന്ധപ്പെടാനാകാത്തതിനെ തുടര്‍ന്ന് പിതാവ്ഡിസംബര്‍ 2ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കുമാങ് ഗോപ്ലയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 15 കിലോമീറ്റര്‍ അകലെ ദുല്‍വ തുംഗ്രി മേഖലയില്‍ നിന്നാണ് തല കണ്ടെത്തിയതെന്ന് മുര്‍ഹു പോലീസ് അറിയിച്ചു. വെട്ടിമാറ്റിയ തല കയ്യില്‍ പിടിച്ച് പ്രതികള്‍ സെല്‍ഫിയെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ ഉള്‍പ്പെടെ അഞ്ച് മൊബൈല്‍ ഫോണുകള്‍, മൂര്‍ച്ചയേറിയ രണ്ട് ആയുധങ്ങള്‍, മഴു, എസ്‌യുവി എന്നിവ പ്രതികളില്‍ നിന്. പിടിച്ചെടുത്തു.
