ന്യൂഡൽഹി: 18 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാനൊരുങ്ങി കേന്ദ്രം. ഈ മാസം 15 മുതൽ 75 ദിവസമാണ് സൗജന്യ വാക്സിൻ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
