തിരുവനന്തപുരം : കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം ഒക്ടോബർ 12 ന് വൈകുന്നേരം 4 മണിക്ക് ഹോട്ടൽ ഹൈലാന്റ് പാർക്കിൽ നടത്തും. അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ചടങ്ങ് ഉദ്ഘടാനം ചെയ്യും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം. അതോടോപ്പം കുട്ടികളുടെ കലാപരിപാടികളം കർമശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംരംഭകർക്കുളള അവാർഡ് ദാനവും നടത്തും.
മുൻ മന്ത്രി സുരേന്ദ്രൻപിളള, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജീവകാരുണ്യ പ്രവർത്തകയും ചലച്ചിത്ര നടിയുമായ സോണിയ മൽഹാർ, സാമൂഹ്യ പ്രവർത്തകൻ സബീർ തിരുമല എന്നിവർ പങ്കെടുക്കും.
