ന്യൂഡൽഹി: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ ഇന്ത്യക്കെതിരായ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ ഇന്ത്യയെ വിമർശിച്ച് നിരവധി രാഷ്ട്രങ്ങൾ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ്. വ്യക്തികളുടെ പ്രസ്താവന രാജ്യത്തെ സർക്കാരിന്റെ നിലപാടല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
