ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കണ്ടു പിടിക്കാനുള്ള ശ്രമവും പോലീസ് ഊര്‍ജിതമാക്കി. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിനു പിന്നില്‍ ബിജെപി എന്നാണ് സിപിഎം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *