വാർഷിക പരീക്ഷയ്ക്കു മുമ്പായി മോഡൽ പരീക്ഷ നടത്തുന്നതിൽ സാഹചര്യാനുസരണം എല്ലാ അതതു സ്കൂളുകൾക്കു തീരുമാനമെടുക്കാം . 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുമ്പ് തീർക്കും. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു .
ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ തന്നെ ഈ മാസം 29 ന് തുടങ്ങും . ഏതെങ്കിലും കുട്ടികൾ കോവിഡ് പോസിറ്റീവ് ആയാൽ പ്രത്യേക മുറി അവർക്കായി സജ്ജമാകും . എസ്എസ്എൽസി , പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ എഴുത്തു പരീക്ഷയ്ക്കു ശേഷമാകും നടത്തുക . ആദ്യം പ്രാക്ടിക്കൽ പരീക്ഷ നടത്താനാണ് നേരത്തെ തിരുമാനിച്ചിരുന്നത് . അധ്യാപകർ വിദ്യാർത്ഥികളുമായി നിരന്തരം ആശയ വിനിമയം നടത്തണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു
