സർവ്വകലാശാലയിൽ കുടുങ്ങുമോ സർക്കാർ? CPM ന്റെ മാസ്റ്റർ പ്ലാനിന് പിന്നിൽ എന്ത്?

കാലത്തിന്നുസരിച്ച് നയം മാറ്റിയാലെ മുന്നോട്ട് പോകൻ സാധിക്കൂ എന്നതാണ് പുതിയ സിപിഎം അജണ്ട.. എന്നാൽ ഈ നയംമാറ്റം സിപിഎം നിലപാടുകളിലെ പാളിച്ചയാണ് എന്നാണ് എതിർ ചേരിയിലെ സംസാരം.. നയം മാറ്റം സംഭവിക്കുമ്പോൾ ആദ്യതീരുമാനത്തിന് ചുക്കാൻപിടിച്ച് പിന്നീട് വലിയ ദുരന്തങ്ങൾക്ക് പാത്രമാകേണ്ടി വന്നവർ ഒന്നുമല്ലാതായി പോവുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം..
ഇതിന് ഏറ്റവും പ്രധാന ഉദാഹരണം, സ്വകാര്യ സ‌ർവകലാശാലകൾക്ക് പുതിയ വഴിയൊരുക്കി നിയമം കൊണ്ടുവരുന്ന പിണറായി സർക്കാർ, കേരളത്തിലെവിടെയും അവർക്ക് ക്യാമ്പസുകൾ തുറക്കാനുള്ള അനുമതി രഹസ്യമായി നൽകുന്നുണ്ട് എന്നത് തന്നെയാണ്. സ്വകാര്യ സർവ്വകലാശാലകൾക്ക് കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാനുള്ള നിയമഭേദഗതിയാണ് വരുന്നത്. ഇത് പൊതു സർവ്വകലാശാലകൾക്ക് ദോഷം ചെയ്യും. എന്നാൽ സർക്കാർ ഇത് ഒരു കച്ചവട തന്ത്രമായി എടുക്കുന്നു എന്നതാണ് മറ്റൊരു വസ്തുത..

നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ച സ്വകാര്യ സർവ്വകലാശാല ബില്ലിൽ സർവകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ടായിക്കുമെന്നും കോളേജുകളെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യാൻ പാടില്ലെന്നും സംസ്ഥാനത്ത് ഒരു മൾട്ടി ക്യാമ്പസായി പ്രവർത്തിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ സർക്കാരിന്റെ അനുമതിയോടുകൂടി കൂടുതൽ ക്യാമ്പസുകൾ ആരംഭിക്കാമെന്ന പുതിയൊരു വ്യവസ്ഥ കൂടി ഔദ്യോഗിക ഭേദഗതിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നൽകുകയും സബ്ജക്ട് കമ്മിറ്റി അത് പാസാക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജുകളും സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്വാശ്രയ എൻജിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളുമുള്ള കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് അവരുടെ സ്ഥാപനങ്ങളെ സ്വകാര്യ സർവകലാശാലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനുള്ള നിയമഭേദഗതിക്കാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതോടെ നിലവിൽ പൊതു സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ സർക്കാർ അനുമതിയോടെ സ്വകാര്യ സർവകലാശാലയുടെ ഭാഗമാക്കാനാവും. ഇത് പൊതു സർവ്വകലാശാലകളെ ദോഷകരമായി ബാധിക്കും.അനന്ത സാധ്യതയുള്ള കച്ചവട ലക്ഷ്യത്തോടെയാണ് സ്വകാര്യ സർവ്വകലാശാല ബിൽ സർക്കാർ തിരക്കിട്ട് നിയമസഭയിൽ അവതരിപ്പിച്ചതെന്നും, സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിൽ കൂടുതൽ ക്യാമ്പസുകൾ അനുവദിക്കാനുള്ള പുതിയ നിയമഭേദഗതി നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യമുയരുകയാണ്.
സ്വകാര്യ സർവകലാശാലകൾ വമ്പൻ ടൗൺഷിപ്പുകളാക്കാം. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, പാർപ്പിട കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകും. ഇതോടെ യൂണിവേഴ്സിറ്റികൾക്ക് ചുറ്റുമുള്ള പ്രദേശം സംയോജിത ടൗൺഷിപ്പുകളായി വളരും. ഇത്തരം ടൗൺഷിപ്പുകൾ വരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വികസിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ളവർക്ക് സ്വകാര്യ സർവകലാശാലകൾ അപ്രാപ്യമാവും. സംവരണവും ഫീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്ര കാർക്കശ്യസ്വഭാവത്തോടെ സിപിഎം സ്വീകരിക്കുന്ന നിലപാട് തിരിച്ചടിയാവും എന്ന് വാദമുണ്ട്.. എന്നാൽ വികസനമെന്ന സർക്കാരിന്റെ ആശയം ഊട്ടിഉറപ്പിക്കാൻ ഈ നീക്കം സഹായിക്കും .. അതിനായി ഇനിയും 2026 വരെയുളള ദൈർഖ്യമുണ്ട് താനും ..

Leave a Reply

Your email address will not be published. Required fields are marked *