യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ നാം ഏറെ പ്രധാന്യം കൊടുക്കുന്ന ഒന്ന് സ്ഥലത്തെത്തിയാൽ താമസിക്കേണ്ട ഹോട്ടലിനെ കുറിച്ചാണ് ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സ്ഥലമാകും നാം അന്വേഷിക്കുക. എന്നാൽ സ്പാനിഷ് ദ്വീപായ ഐബിസയിലാണ് നാം പോകുന്നതെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല.
ഇവിടെ അതിഥികൾക്ക് സൗജന്യമായി താമസിക്കാൻ കഴിയുന്ന ഒരു ഹോട്ടൽ മുറിയുണ്ട്. പാരഡിസോ ആർട്ട് ഹോട്ടലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, അതിലൊരു പ്രശ്നമുള്ളത് മുറികൾക്ക് ചുവരുകളില്ല എന്നതാണ്. ചുവരുകൾക്ക് പകരം മൂന്ന് വശങ്ങളിലും ഗ്ലാസാണ്. അതായത് ഹോട്ടലിലേക്ക് വരുന്ന എല്ലാവർക്കും നിങ്ങളെ കാണാനാകും. നിങ്ങൾ ഇരിക്കുന്നതും, കിടക്കുന്നതും ഒക്കെ നല്ല വ്യക്തമായി തന്നെ കാണാം.
“പാരഡിസോ ആർട്ട് ഹോട്ടൽ ലോബിയുടെ നടുവിലുള്ള ഗ്ലാസ് ഭിത്തികളുള്ള ഒരു മുറിയിൽ നിങ്ങൾക്ക് ഒരു രാത്രി സൗജന്യമായി ഉറങ്ങാം. കലാപരിപാടികൾക്കും റേഡിയോ പ്രക്ഷേപണങ്ങൾക്കും ഡിജെ സെറ്റുകൾക്കും ഈ മുറി ലഭ്യമാണ്. നിങ്ങൾ ശ്രദ്ധാകേന്ദ്രമാകാൻ ഇഷ്ടപ്പെടുന്നിടത്തോളം കാലം, സാധ്യതകൾക്ക് അവസാനമില്ല” പാരഡിസോ വെബ്‌സൈറ്റ് പറയുന്നു. ടിക് ടോകിൽ ഒളിമ്പിയ ആൻലി എന്ന യുവതിയാണ് ഹോട്ടലിനെ പറ്റിയുള്ള വിവരങ്ങൾ അടുത്തിടെ പങ്കിട്ടിരിക്കുന്നത്.
