സോണിയാ ഗാന്ധിയുമായി സിദ്ദു ഇന്ന് കൂടിക്കാഴ്ച നടത്തും; കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യത

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സിദ്ധുവിനെ പഞ്ചാബ് പി.സി.സി അധ്യക്ഷനാക്കാനും അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി നിലനിര്‍ത്താനുമാണ് സാധ്യത. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *