സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

ആണ്‍കുട്ടികള്‍ക്ക് സൈനിക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ നമ്മുടെ നാട്ടില്‍ പ്രയാസമില്ല. മുമ്പ്, സൈനിക് സ്‌കൂളുകളില്‍ ആണ്‍കുട്ടികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അവര്‍ക്ക് മാത്രമാണ് സൈനിക പരിശീലനം നല്‍കിയിരുന്നത്. എന്നാല്‍, രാജ്യത്തെ സേവിക്കാന്‍ സ്വപ്നം കാണുന്ന പെണ്‍മക്കള്‍ക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാന്‍ ഇനി തടസ്സമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈന്യത്തില്‍ ചേര്‍ന്നോ അല്ലെങ്കില്‍ ഒരു സൈനിക ഓഫീസര്‍ ആയോ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും ഇവിടെ പ്രവേശനം നേടാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *