രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യ നായകനാകുന്ന ചിത്രം തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങി. ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’. പാണ്ടി രാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ മാര്‍ച്ച് പത്തിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയങ്ക അരുള്‍ മോഹനാണ്. വിനയ് റായ്, രാജ് കിരണ്‍, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സിബി ഭുവനചന്ദ്രന്‍, സൂരി, ദേവ ദര്‍ശിനി, ജയപ്രകാശ്, എം.എസ്.ബാസ്‌കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

 
                                            