സുഡോക്കുവിന്റെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്ന മക്കി കാജി അന്തരിച്ചു

ടോക്യോ: സുഡോക്കുവിന്റെ സ്രഷ്ടാവ്’ എന്നറിയപ്പെടുന്ന മക്കി കാജി (69)അന്തരിച്ചു.സുഡോക്കു സംഖ്യാ വിനോദത്തെ ജനപ്രിയമാക്കിയ ജപ്പാനിലെ പ്രസാധകന്‍ മക്കി കാജി കാന്‍സര്‍ രോഗബാധിതനായിരുന്നു. 8-ാം നൂറ്റാണ്ടില്‍ സ്വിസ് ഗണിതശാസ്ത്രജ്ഞനായ ലിയോണ്‍ഹാര്‍ഡ് യൂളറാണ് ഈ സംഖ്യാവിനോദത്തിന്റെ ഉപജ്ഞാതാവ്. പിന്നീട് യു.എസില്‍ ഇതിന്റെ പുതിയ പതിപ്പ് രൂപപ്പെടുത്തിയെങ്കിലും സുഡോക്കു അറിയപ്പെടുന്നത് മക്കിയുടെ പേരിലാണ്.

1983-ല്‍ നിക്കോളിയെന്ന വിനോദമാസികയുടെ ചീഫ് എക്സിക്യുട്ടീവ് ആയിരിക്കെയാണ് മക്കി സംഖ്യകള്‍ ഉപയോഗിച്ചുള്ള വിനോദം ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടക്കത്തില്‍ ‘ഗ്യാകുയുന്‍ യു’ എന്ന പേര് മാറ്റി സുഡോക്കു എന്നാക്കിയത് അദ്ദേഹമാണ്. യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ഈ വിനോദം ഏറ്റെടുത്തു. സുഡോക്കുവിന്റെ പ്രചാരണാര്‍ഥം മക്കി മുപ്പതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *