ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐഎം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ആനത്തലവട്ടം ആനന്ദന്‍ ആണ് പതാക ഉയര്‍ത്തിയത്. വി എസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയത്. പ്രതിനിധിസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നതാണ്. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും നടത്തുക. ഗോപിക സാഹചര്യം മുന്നില്‍കണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പ്രവേശനമുള്ളു.
വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള രേഖ അവതരിപ്പിക്കുക.
പ്രവര്‍ത്തന സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ സംസ്ഥാന ഭരണം സംബന്ധിച്ച് പ്രത്യേക രേഖയും സമ്മേളനത്തില്‍ അവത
