സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ച ; റവന്യൂ വകുപ്പിന് വിമര്‍ശനം

സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് റവന്യൂ വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. പണപ്പിരിവ് നടത്തുന്നുണ്ടെന്നതാണ് താണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. പട്ടയമേള കളുടെ മറവില്‍ പണപ്പിരിവ് നടത്തുകയാണെന്നും ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.

സമ്മേളനത്തിലെ മൂന്നാം ദിവസമായ ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മറുപടി പറയും. കഴിഞ്ഞദിവസം ഉണ്ടായിരുന്ന പൊതു ചര്‍ച്ചയില്‍ പോലീസിനും ആഭ്യന്തരവകുപ്പിനും കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *