സിക്ക വൈറസ് ; സമ്പര്‍ക്ക പട്ടികയിലുള്ള 17 സാംപിളുകളുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം : സിക്ക വൈറസ് ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 സാംപിളുകളുടെ ഫലം നെഗറ്റീവ്.തിരുവനന്ത് പുരത്ത് നിന്ന് പൂെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചവയാണ് നെഗറ്റീവായത്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള ഗര്‍ഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്.

ഇന്നലെ വരെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് കര്‍മ്മപദ്ധതി തയാറാക്കിയിരുന്നു. അതേസമയം സിക്ക വൈറസ് സാഹചര്യം പഠിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

Leave a Reply

Your email address will not be published. Required fields are marked *