തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിക്കും. എഐ ക്യാമറയിലെ അഴിമതി ആരോപണ സാഹചര്യത്തിൽ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. തുടര്‍സമരങ്ങൾ നടത്തുന്ന കാര്യത്തിലും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
കഴിഞ്ഞ ദിവസം കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും കൂട്ടിയതിനെതിരെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. ക്രൈസ്തവ സഭകളുമായിട്ടുള്ള ബിജെപി അടുപ്പവും ചര്‍ച്ചകളും സംബന്ധിച്ചതും യോഗം തീരുമാനമെടുത്തേക്കും. പ്രധാനമന്ത്രി മോദിയുടെ കേരളസന്ദർശനം വളരെയേറെ ചർച്ചയായിരുന്നു. കൊച്ചിയിലെത്തിയ മോദി ക്രൈസ്തവ സഭകളുമായി ചർച്ച നടത്തിയിരുന്നു.
