സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം; നൂറിലധികംപേര്‍ പങ്കെടുത്തു

കോട്ടയം: തിരുവല്ല കുറ്റൂരില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ ലംഘിച്ച് സി.പി.ഐ.എം പൊതുയോഗം. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന 49 കുടുംബങ്ങളേയും ഒപ്പം മറ്റു പാര്‍ട്ടിയില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് എത്തിയവരേയും സ്വീകരിക്കുന്ന പരിപാടിയായിരുന്നു നടന്നത്.

ഇന്നലെ വൈകീട്ട് നാല് മണിക്കാണ് കുറ്റൂരില്‍ പരിപാടി നടന്നത്. ഞായറാഴ്ച പൂര്‍ണമായും ലോക്ക്ഡൗണ്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സി.പി.ഐ.എമ്മിന്റെ സംസ്ഥാന നേതാക്കാള്‍ അടക്കം പങ്കെടുത്ത പരിപാടി നടന്നത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപന്‍, പത്തനംതിട്ട ജില്ല സെക്രട്ടറി ഉദയഭാനു എന്നിവരടക്കം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *