പാലാ: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായെന്നും മുരളീധരന്‍ പറഞ്ഞു.
ബിഷപ്പ് പറഞ്ഞത് വൈകാരിക അഭിപ്രായമല്ല, എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണ്. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ജോസഫ് മാഷിന്റെ കൈവെട്ടിയ കാലംകഴിഞ്ഞു. ജിഹാദികളെ പിന്തുണയ്ക്കുന്നവര്‍ അത് മനസ്സിലാക്കണം. കേരളത്തില്‍ ഐ.എസ് സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെക്കാള്‍ ആധികാരികമായി ആരാണ് കേരളത്തിലെ തീവ്രവാദത്തെക്കുറിച്ച് പറയേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു.
