തിരുവനന്തപുരം : സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചോക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഉച്ചയ്ക്ക 3.30നാണ് യോഗം.
സംസ്ഥാനം മൈക്രോ കണ്ടെയ്ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആകെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.
കുറെ ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

 
                                            